സ്ട്രക്ചറില്ല, കോവിഡ് രോഗിയേയും കൊണ്ട് ആശുപത്രി വാർഡിലൂടെ സ്‌കൂട്ടറോടിച്ച് യുവാക്കൾ

മൂന്ന് പേരാണ് ബൈക്കിലുള്ളത്. ഇതിൽ നടുവിലിക്കുന്നതാണ് കോവിഡ് രോഗി. വാര്‍ഡില്‍ നിന്നാണ് രോഗിയെ യുവാക്കള്‍ മാറ്റുന്നത്

Update: 2021-04-27 05:26 GMT

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുകയാണ് രാജ്യം. ആശുപത്രികളിൽ സൗകര്യങ്ങളില്ലാത്തിന്റെ വാർത്തകളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വരുന്നത്. ഓക്‌സിജൻ ക്ഷാമത്തിൽ വലയുകയാണ് ഉത്തരേന്ത്യയിലെ പല ആശുപത്രികളും. പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ജാർഖണ്ഡിൽ നിന്നാണ് ഇതു സംബന്ധിച്ച പുതിയ വാർത്ത.

സ്‌ട്രക്ചറില്ലാത്തതിനാൽ ആശുപത്രി വാർഡിലൂടെ സ്‌കൂട്ടറോടിച്ച് കോവിഡ് രോഗിയേയും കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലാമു മെഡിനിരൈ മെഡിക്കൽ കോളജിൽ നിന്നുള്ളതാണ് ദൃശ്യം. മൂന്ന് പേരാണ് ബൈക്കിലുള്ളത്. ഇതിൽ നടുവിലിക്കുന്നതാണ് കോവിഡ് രോഗി. വാര്‍ഡില്‍ നിന്നാണ് രോഗിയെ യുവാക്കള്‍ മാറ്റുന്നത്. എങ്ങോട്ടാണ് മാറ്റുന്നതെന്ന് വ്യക്തമല്ല.

അതേസമയം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ പരാതികൾ ഉയരുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലൊന്നിന്റെ അവസ്ഥ ഇങ്ങനെയെങ്കിൽ മറ്റുള്ളവയിലെ കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. അതേസമയം തുടര്‍ച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News