ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്

ചെറിയ ലക്ഷണങ്ങളുണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു

Update: 2021-04-30 11:34 GMT

ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളുണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഡൽഹിയിലെ കാര്യങ്ങൾ നിരീക്ഷിക്കുമെന്നും അനില്‍ ബൈജാല്‍ ‍കൂട്ടിച്ചേർത്തു.

Advertising
Advertising

ബൈജാലും ഭാര്യയും കഴിഞ്ഞമാസം ആദ്യഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഡൽഹിയിലെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ബൈജാൽ നിരവധി യോ​ഗങ്ങൾ നടത്തിയിട്ടുണ്ട്.

ഏപ്രിൽ 19 ന് ദില്ലിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

"നിങ്ങളുടെ ആരോഗ്യത്തിനും വേ​ഗത്തിൽ സുഖം പ്രാപിക്കാനും പ്രാർത്ഥിക്കുന്നു, സർ" അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News