അയോധ്യയില്‍ ഹിന്ദുഭൂരിപക്ഷ ഗ്രാമത്തിന് ഗ്രാമമുഖ്യനായി മുസ്‍ലിം യുവാവ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഹാഫിസ് അസീമുദ്ദീന്‍ എന്ന മുസ്‍ലിം മതപണ്ഡിതന്‍ ഇവിടുത്തെ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Update: 2021-05-12 01:51 GMT
By : Web Desk

ഉത്തര്‍പ്രദേശില്‍ അയോധ്യയിലെ ഹിന്ദുഭൂരിപക്ഷ ഗ്രാമമായ രാജന്‍പൂരില്‍ ഗ്രാമമുഖ്യനായി ഒരു മുസ്‍ലിം യുവാവ്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഹാഫിസ് അസീമുദ്ദീന്‍ എന്ന മുസ്‍ലിം മതപണ്ഡിതന്‍ ഇവിടുത്തെ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിലെ രാജൻപൂർ ഗ്രാമത്തിന്‍റെ തലവനാണ് ഇപ്പോള്‍ ഹാഫിസ് അസീമുദ്ദീന്‍.

ഹാഫിസ് അസീമുദ്ദിന് എതിരാളികളായി എട്ടു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എട്ടുപേരും ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഹിന്ദു ഭൂരിപക്ഷ ഗ്രാമമായിട്ടും ഗ്രാമീണര്‍ വിശ്വാസമര്‍പ്പിച്ചത് അസിമുദ്ദീനിലാണ്. ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീന്‍റേത്​.

Advertising
Advertising

പെൻഷൻ, പ്രധാനമന്ത്രി ആവാസ് യോജനക്ക്​ കീഴിൽ വീട്, ഭൂമി അനുവദിക്കൽ എന്നിവ വാഗ്ദാനം ചെയ്​താണ്​ മറ്റു സ്ഥാനാർത്ഥികൾ വോട്ട്​ തേടിയത്​. പക്ഷേ ഗ്രാമമൊന്നാകെ അസിമുദ്ദീനെ വിജയിപ്പിക്കുകയായിരുന്നു

ഗ്രാമത്തിലെ ഹിന്ദു-മുസ്​ലിം ​ഐക്യമാണ് തന്‍റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 'രാജൻപൂർ ഗ്രാമത്തിൽ മാത്രമല്ല, മുഴുവൻ അയോധ്യയിലെയും ഹിന്ദു-മുസ്‌ലിം ഐക്യത്തി​ന് ഉദാഹരണമാണ് ഈ വിജയമെന്നും ഹാഫിസ്​​ പ്രതികരിച്ചു.

പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ സംസ്​ഥാനത്ത്​ വൻ തോൽവിയാണ്​ ഉണ്ടായത്​. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ ആറു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക്​​ നേടാനായത്​. 24 സീറ്റുകൾ നേടി സമാജ്​വാദി പാർട്ടിയാണ്​ അയോധ്യയിൽ വെന്നിക്കൊടി നാട്ടിയത്​.

Tags:    

By - Web Desk

contributor

Similar News