'വിശ്വാസം കോവിഡ് മാനദണ്ഡങ്ങളെക്കാള്‍ വലുതാണ്...' വിചിത്ര പ്രസ്താവനയുമായി ബിജെപി എം.എല്‍.എ

താന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നെന്നും ഏപ്രില്‍ 13ന് തനിക്ക് കോവിഡ് പോസിറ്റീവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Update: 2021-04-16 09:41 GMT
Editor : Roshin | By : Web Desk
Advertising

രാജ്യത്ത് കോവിഡ് 19 രൂക്ഷമായി പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഹരിദ്വാറില്‍ കുംഭ മേള നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ ഓരോ സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള അരങ്ങേറുന്നത്.

കോവിഡ് നിയന്ത്രണങ്ങളെ ലംഘിച്ചുകൊണ്ടാണ് കുംഭമേള നടക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരവെ, കുംഭമേളയെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശിലെ ബിജെപി എം.എല്‍.എ സുനില്‍ ബെറല്ല രംഗത്തെത്തിയിരിക്കുകയാണ്. കോവിഡിനെക്കാള്‍ വലുതാണ് കുംഭമേളയിലുള്ള വിശ്വാസം എന്നായിരുന്നു എം.എല്‍.എയുടെ വിചിത്ര വാദം. താന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നെന്നും ഏപ്രില്‍ 13ന് തനിക്ക് കോവിഡ് പോസിറ്റീവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.ടി.വിയോടായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

മതവിശ്വാസങ്ങള്‍ ഏത് കോവിഡ് മാനദണ്ഡങ്ങളെക്കാള്‍ വലുതാണ് എന്നും എംഎല്‍എ പറഞ്ഞു. കുംഭമേളയില്‍ ഉയര്‍ന്നുവരുന്ന ജനപങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുംഭമേള നടത്തുന്നത് കോവിഡിനെ തുരത്താനാണെന്നും അമ്മയായ ഗംഗാ നദി എല്ലാം ശരിയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ പ്രോട്ടോക്കോളുകളും ഹരിദ്വാറില്‍ പാലിക്കപ്പെടുന്നതുകൊണ്ട് മര്‍ക്കസുമായി ഒരിക്കലും ഇതിനെ താരതമ്യം ചെയ്യരുതെന്നും സുനില്‍ ബെറല്ല പറഞ്ഞു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News