രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: പരിശോധന കർശനമാക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി,കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷം. പരിശോധനയും ചികിത്സയും കർശനമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു

Update: 2021-04-18 01:01 GMT

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുന്നു. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം. ഡൽഹി,കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷം. പരിശോധനയും ചികിത്സയും കർശനമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. 

രാജ്യത്ത് കോവിഡ് സാഹചര്യം സങ്കീര്‍ണമാവുകയാണ്. മഹാരാഷ്ട്ര ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,123 പേർക്ക് മഹാരാഷ്ട്രയിൽ രോഗം സ്ഥീരികരിച്ചു. 419 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈ, നാഗ്പൂർ, പൂനെ എന്നീ നഗരങ്ങളിൽ സ്ഥിതി ഗുരുതരമാണ്.  ഉത്തർപ്രദേശിൽ 27,357ഉം, ഡൽഹിയിൽ 24,375 ഉം കർണാടകയിൽ 17,489 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണ സഖ്യയും ആശങ്കാജനകമായി ഉയരുകയാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നും വർധനവ് ഉണ്ടായേക്കും.

Advertising
Advertising

തുടർച്ചയായ രണ്ടാം ദിവസവും 25,000 ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശിൽ ഇന്ന് ലോക്ക് ഡൗണാണ്. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പരിശോധന കർശനമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. റെംഡെസിവിർ അടക്കമുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തി. സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നിർദേശവും നൽകി. രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തിൽ രാജ്യം ഒറ്റകെട്ടായി കോവിഡിനെ നേരിടണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News