യുപിയില്‍ ബിജെപി ഉപാധ്യക്ഷനായി മോദിയുടെ വിശ്വസ്തൻ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എകെ ശർമയെയാണ് ഉത്തർപ്രദേശ് ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചത്

Update: 2021-06-19 13:19 GMT
Editor : Shaheer | By : Web Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി എകെ ശർമയെ ഉത്തർപ്രദേശ് ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മന്ത്രിസഭാ പുനസംഘടനയിൽ ശർമയെ പ്രധാന പദവിയിലേക്കു പരിഗണിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്തെ പ്രധാന പാർട്ടി റോളിൽ അദ്ദേഹത്തെ അവരോധിക്കുന്നത്.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ശർമ ജനുവരിയിലാണ് ബിജെപിയിൽ ചേരുന്നത്. സിവിൽ സർവീസിൽനിന്ന് രാജിവച്ചാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത്. അവസാനമായി കേന്ദ്ര ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു. പാർട്ടിയിൽ ചേർന്നതിനുപിറകെ ഉത്തർപ്രദേശ് ഉപരിസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Advertising
Advertising

തന്റെ ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്നും ബിജെപി തന്റെ അഭിമാനവും താമര സ്വത്വവുമാണെന്ന് സ്ഥാനമേറ്റ ശേഷം മോദിക്ക് നന്ദി അറിയിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയിൽ ശർമ പറഞ്ഞിരുന്നു. മോദിയുടെ ഉറ്റ വിശ്വസ്തനായ എകെ ശർമയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. അടുത്ത വർഷം ആദ്യത്തിൽ നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിനുമുന്നോടിയായി സംസ്ഥാനത്ത് പ്രധാന റോളിലേക്ക് ശർമയെ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ ചർച്ചയുണ്ടായിരുന്നു.

ഇതിനിടയിലാണ് യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി ചർച്ച നടത്തിയത്. മന്ത്രിസഭാ പുനസംഘടനയിൽ യോഗി അതൃപ്തി അറിയിച്ചതായാണ് വിവരം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News