അമ്മയോട് പക വീട്ടാന്‍ പിഞ്ചുകുഞ്ഞിനെ ജീവനോടെ സെപ്റ്റിക് ടാങ്കിലിട്ട് മൂടി

സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ സഹോദര ഭാര്യ സുഖ്പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2021-04-19 06:12 GMT
Editor : Jaisy Thomas | By : Web Desk

അമ്മയോടുള്ള പക വീട്ടാന്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ സെപ്റ്റിക് ടാങ്കിലിട്ട് മൂടി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ സഹോദര ഭാര്യ സുഖ്പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് ഫാസിൽക്ക ജില്ലയിലെ അമീര്‍ഖാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. വ്യാഴാഴ്ച അമാന്‍ദീപ് കൌര്‍ എന്ന യുവതി തന്‍റെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കി ബാങ്കില്‍ പോയി. തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. എല്ലായിടത്തും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ അമാന്‍ദീപിന്‍റെ ഭര്‍ത്താവിന്‍റെ അനുജന്‍റെ ഭാര്യ സുഖ്പ്രീത് കൌര്‍ കുഞ്ഞിന്‍റെ കാലുകള്‍ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ കണ്ടതായി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. കുഞ്ഞിനെ തിരയുമ്പോള്‍ സുഖ്പ്രീതിനെ കാണാത്തതില്‍ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി.

Advertising
Advertising

ഇതിന്‍റെ അടിസ്ഥാനത്തില്‍ അമാന്‍ദീപ് സുഖ്പ്രീതിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്നും അമാന്‍ദിപീനോടുള്ള വൈരാഗ്യം മൂലമാണ് കൊല ചെയ്തതെന്നും സുഖ്പ്രീത് പൊലീസിനോട് പറഞ്ഞു. '' ഞാനില്ലാത്ത സമയം നോക്കി എന്‍റെ ഭര്‍ത്താവിന്‍റെ ഇളയ സഹോദരന്‍റെ ഭാര്യയായ സുഖ്പ്രീത് എന്‍റെ മകന്‍റെ സഹായത്തോടെ അയല്‍വാസിയുടെ വീട്ടിലായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുവരികയും ജീവനോടെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടുകയുമായിരുന്നുവെന്ന്'' അമാന്‍ദീപ് പറഞ്ഞു. സുഖ്പ്രീതിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News