മറ്റു സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ട്: രാജ്ദീപ് സര്‍ദേശായി

ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപമിറക്കുകയല്ലാതെ പരിഹാരമില്ലെന്നും സര്‍ദേശായി കൂട്ടിച്ചേര്‍ത്തു.

Update: 2021-04-26 11:37 GMT

ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച് മുതിര്‍ന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ രാജ്ദീപ് സർദേശായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നാണ് സർദേശായിയുടെ ട്വീറ്റ്. 

"പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന് എന്നെ ഭീഷണിപ്പെടുത്തിയവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി പറയുന്നു. കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. മാത്രമല്ല കഴിഞ്ഞ വർഷം ഓക്സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്കു പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്," അദ്ദേഹം ട്വീറ്റു ചെയ്തു. 

Advertising
Advertising

ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപമിറക്കുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും സര്‍ദേശായി കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും രാജ്ദീപ് സര്‍ദേശായി രംഗത്ത് വന്നിരുന്നു.

   

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News