കോവിഡില്‍ രാജ്യത്തിന്‍റെ കൈപിടിച്ച് റിലയന്‍സ്; 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കും

ജാം നഗറിലെ തങ്ങളുടെ റിഫൈനറിയിൽ നിന്ന് പ്രതിദിനം 700 ടൺ മെഡിക്കൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുമെന്നും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2021-04-29 13:56 GMT
Editor : Nidhin | By : Web Desk
Advertising

രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായിരിക്കുമ്പോൾ സഹായവുമായി ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻ റിലയൻസും. കോവിഡിനെതിരായ പോരാട്ടത്തിന് 1,000 കിടക്കകളുള്ള ആശുപത്രിയാണ് റിലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിലാണ് റിലയൻസ് ആശുപത്രി നിർമിക്കുക. ഈ ആശുപത്രി നിർമിക്കാനുള്ള അനിൽ അംബാനിയുടെ തീരുമാനം ജാംനഗർ, ദ്വാരക, സൗരാഷ്ട്ര മേഖലകളിലെ ജനത്തിന് സഹായകരമാകും.

ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി റിലയൻസ് ഇന്‍റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ഫോണിൽ വിളിച്ച് സഹായം ചോദിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതൽ കിടക്കകൾ ലഭ്യമാക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടുപിന്നാലെ വരുന്ന ഞായറാഴ്ചക്കുള്ളിൽ 400 കിടക്കകൾ കൂടി ലഭ്യമാകുമെന്ന് വിജയ് രൂപാണി ട്വീറ്റ് ചെയ്തിരുന്നു.

ജാം നഗറിലെ തങ്ങളുടെ റിഫൈനറിയിൽ നിന്ന് പ്രതിദിനം 700 ടൺ മെഡിക്കൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുമെന്നും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 1,000 ടണ്ണായി ഉയര്‍ത്തുകയും ചെയ്യും. ഇത് വിവിധ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് തീരുമാനം. 

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News