സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

Update: 2021-06-03 10:59 GMT

റഷ്യയുടെ കൊവിഡ് വാക്സീനായ സ്പുട്നിക് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ). വാക്സീന്റെ കൂടുതൽ വിശകലനം, പരിശോധന എന്നിവയ്ക്കുള്ള അനുമതി പുണെ കേന്ദ്രീകരിച്ചുള്ള വാക്സീൻ നിർമാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

ഏപ്രിൽ മുതൽ രാജ്യത്ത് സ്പുട്നിക് V വാക്സീൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു. അതേസമയം ജൂണ്‍ മാസത്തില്‍ പത്തുകോടി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് നേരത്തെതന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച 30 ലക്ഷം ഡോസ് സ്പുട്‌നിക്-V വാക്‌സിന്‍ ഹൈദരാബാദില്‍ എത്തിയിട്ടുമുണ്ട്.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News