സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കോവിഡ്

അദ്ദേഹം അധ്യക്ഷനായ ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകള്‍ പരിഗണിക്കില്ല.

Update: 2021-05-12 12:57 GMT
Advertising

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം അധ്യക്ഷനായ ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകള്‍ പരിഗണിക്കില്ലെന്നും സുപ്രീം കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

സ്റ്റാഫംഗങ്ങളില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടായതിനു പിന്നാലെയാണ് ജസ്റ്റിസ് ചന്ദ്രചൂഡും കോവിഡ് പോസിറ്റീവായത്. നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്. ഓക്സിജന്‍ ക്ഷാമമടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകള്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരുന്നതാണ്. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും. 

 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News