മധ്യപ്രദേശില്‍ രണ്ട് ലക്ഷം കോവിഡ് വാക്സിന്‍ ഉപേക്ഷിച്ച നിലയില്‍

എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്

Update: 2021-05-01 07:40 GMT

മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കോവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്.

2,40,000 ഡോസ് കോവാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്കിന്‍റെ ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം ആരംഭിച്ചു. ഡ്രൈവറിന്‍റെ മൊബൈൽ ഫോൺ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. വാക്സിൻ ഉപയോഗ ശൂന്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ട്രക്ക് കണ്ടെത്തിയതായി കരേലി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കില്‍ കോവിഡ് വാക്സിനാണെന്ന് മനസിലായത്. ട്രക്കിലെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നതായും അതിനര്‍ത്ഥം വാക്സിന്‍ ഉപയോഗയോഗ്യമാണെന്നും പൊലീസ് പറഞ്ഞു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News