പുതിയ ഐ.ടി നയം: ആരും ഭയക്കേണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പുതിയ ഐ.ടി നിയമങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.

Update: 2021-05-27 14:24 GMT
Advertising

സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ ഐ.ടി നയത്തില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സമൂഹമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നത് തടയാനാണ് പുതിയ നിയമങ്ങള്‍ തയ്യാറാക്കിയത്. ഉപയോക്താക്കള്‍ക്ക് പരാതി പരിഹാരത്തിന് സംവിധാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സോഷ്യല്‍ മീഡിയ വഴി ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തില്‍ നിന്ന് സാധാരണ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമങ്ങളെന്നും മന്ത്രി പറഞ്ഞു.

പുതിയ ഐ.ടി നിയമപ്രകാരം ഓരോ കമ്പനിക്കും ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരാതി പരിഹാര ഉദ്യോഗസ്ഥന്‍, കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണം. ഇതുവഴി സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു വേദി കിട്ടുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News