ആരാണ് മികച്ച പ്രധാനമന്ത്രി? മൻമോഹനെന്ന് 62 ശതമാനം പേർ; മോദിക്ക് 37% പേരുടെ മാത്രം പിന്തുണ

പത്തു വർഷത്തെ മൻമോഹൻ സിങ്ങിന്റെയും ഏഴു വർഷത്തെ മോദിയുടെയും ഭരണം കണ്ടിട്ട്, ആരാണ് മികച്ച പ്രധാനമന്ത്രി എന്നായിരുന്നു ചോദ്യം

Update: 2022-08-29 10:24 GMT
Editor : abs | By : Web Desk

ഹൈദരാബാദ്: മൻമോഹൻ സിങ്ങോ നരേന്ദ്രമോദിയോ? ഏറ്റവും മികച്ച പ്രധാനമന്ത്രി ആരാണെന്ന, തെലുങ്ക് പ്രാദേശിക മാധ്യമമായ തെലുങ്ക് 360 നടത്തിയ അഭിപ്രായ സർവേയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വ്യക്തമായ മേൽക്കൈ. 24 മണിക്കൂർ നീണ്ട ട്വിറ്റർ പോളിൽ 62.4 ശതമാനം പേരാണ് മൻമോഹനാണ് മികച്ച പ്രധാനമന്ത്രിയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 37.6 ശതമാനം വോട്ടേ കിട്ടിയുള്ളൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പോൾ സംഘടിപ്പിക്കപ്പെട്ടത്.

24 മണിക്കൂറിനിടെ 63000 പേരാണ് സർവേയിൽ പങ്കെടുത്തത് എന്ന് തെലുങ്ക് 360 ട്വിറ്റർ ഹാൻഡ്‌ലിൽ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങൾ നടത്തുന്ന സർവേയിൽ പങ്കെടുക്കുന്നതിനേതാക്കാൽ കൂടുതൽ പേർ അഭിപ്രായം രേഖപ്പെടുത്തിയതായും മാധ്യമം അവകാശപ്പെട്ടു. 

Advertising
Advertising



പത്തു വർഷത്തെ മൻമോഹൻ സിങ്ങിന്റെയും ഏഴു വർഷത്തെ മോദിയുടെയും ഭരണം കണ്ടിട്ട്, ആരാണ് മികച്ച പ്രധാനമന്ത്രി എന്നായിരുന്നു ചോദ്യം. നിരവധി പേരാണ് പോളിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News