എന്‍സിപി മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എൻസിപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്‍റെ പട്ടിക അംഗീകരിച്ചു.

Update: 2021-03-09 12:05 GMT

എൻസിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ എ കെ ശശീന്ദ്രനും കുട്ടനാട്ടിൽ തോമസ് കെ തോമസും മത്സരിക്കും. കോട്ടക്കലിൽ എൻ എ മുഹമ്മദ്‌കുട്ടിയാണ് സ്ഥാനാർഥി. എൻസിപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്‍റെ പട്ടിക അംഗീകരിച്ചു.

ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കരുതെന്നും എലത്തൂര്‍ സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്നുമായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കങ്ങൾക്ക് ഇനി പ്രസക്തി ഇല്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

ജനതാദൾ എസും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോവളത്ത് നീലലോഹിതദാസൻ നാടാറും തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ കൃഷ്ണൻകുട്ടിയും അങ്കമാലിയില്‍ ജോസ് തെറ്റയിലും മത്സരിക്കും. ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Advertising
Advertising

സിപിഐയും 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളില്‍ സിപിഐ മത്സരിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സ്ഥാനാര്‍ഥി പട്ടിക

1.നെടുമങ്ങാട് - ജി ആർ അനിൽ

2.ചിറയിൻകീഴ് - വി ശശി

3.ചാത്തന്നൂർ - ജി എസ് ജയലാൽ

4. പുനലൂർ - പിഎസ് സുപാൽ

5. കരുനാഗപ്പള്ളി - ആർ രാമചന്ദ്രൻ

6. ചേർത്തല - പി പ്രസാദ്

7. വൈക്കം - സികെ ആശ

8.മൂവാറ്റുപുഴ - എൽദോ എബ്രഹാം

9. പീരുമേട് - വാഴൂർ സോമൻ

10. തൃശൂർ - പി ബാലചന്ദ്രൻ

11. ഒല്ലൂർ - കെ രാജൻ

12. കൈപ്പമംഗലം - ഇ.ടി. ടൈസൺ

13. കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ

14. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ

15. മണ്ണാർക്കാട് - സുരേഷ് രാജ്

16. മഞ്ചേരി - ഡിബോണ നാസർ

17. തിരൂരങ്ങാടി - അജിത്ത് കോളോടി

18. ഏറനാട് - കെ ടി അബ്ദുൽ റഹ്മാൻ

19. നാദാപുരം - ഇ കെ വിജയൻ

20. കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരൻ

21. അടൂർ - ചിറ്റയം ഗോപകുമാർ

തീരുമാനമാകാത്തത്

22. ചടയമംഗലം

23. ഹരിപ്പാട്

24. പറവൂർ

25. നാട്ടിക

Tags:    

Similar News