ലോക ഭിന്നശേഷിദിനം ആചരിച്ച് മൗലാന ആശുപത്രി

ഈ വർഷത്തെ ലോക ഭിന്നശേഷിദിന സന്ദേശമായ സാമൂഹ്യ പുരോ​ഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാം എന്ന ആശയം ഉൾക്കൊണ്ടായിരുന്നു ചർച്ച നടന്നത്.

Update: 2025-12-17 10:31 GMT
Editor : geethu | Byline : Web Desk

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാ​ഗമായി പെരുന്തൽമണ്ണ മൗലാന ആശുപത്രി, മൗലാന ഏർളി സ്റ്റെപ്സ്, കോമ്പോസൈറ്റ് റീജിയണൽ സെന്റർ കോഴിക്കോട് എന്നിവർ ചേർന്ന് ഒപ്പം എന്ന പേരിൽ ചർച്ചാ വേദി സംഘടിപ്പിച്ചു.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള നൈപുണ്യ വികസനവും തൊഴിലവസര നിർമാണവും എന്ന വിഷയത്തിലായിരുന്നു ചർച്ച. ഈ വർഷത്തെ ലോക ഭിന്നശേഷിദിന സന്ദേശമായ സാമൂഹ്യ പുരോ​ഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാം എന്ന ആശയം ഉൾക്കൊണ്ടായിരുന്നു ചർച്ച നടന്നത്.

സ്പെഷ്യൽ ഒളിമ്പിക്സ് കേരള, ഇന്ത്യ ചെയർമാൻ ഡോ. ജയരാജ് എം.കെ., സിആർസി കോഴിക്കോട് റിഹാബിലിറ്റേഷൻ ഓഫീസർ ​ഗോപിരാജ്, ജില്ലാ സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, തണൽ ട്രസ്റ്റിന്റെ സ്ഥാപകൻ സില സെബാസ്റ്റ്യൻ, വി.കെ. റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ സിനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. കൊണ്ടോട്ടി ​ഗവ. കോളേജ് അസി. പ്രൊഫ. അബ്ദുൾ നാസർ ചർച്ച നയിച്ചു. മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി, ചീഫ് കൺസൾട്ടന്റ് ന്യൂറോളജസ്റ്റും പ്രോ​ഗ്രാം കോഡിനേറ്ററുമായ ഡോ. ബിനീഷ് സി എന്നിവർ സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് 200ഓളം പേർ പങ്കെടുത്തു. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News