കോൺഗ്രസില്ലാതെയുള്ള പ്രതിപക്ഷ സഖ്യം ചിന്തിക്കാനാവില്ല: തേജസ്വി യാദവ്

543 ലോക്‌സഭാ സീറ്റുകളിൽ 200ലധികം സ്ഥലത്ത് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസാണെന്നും അതിനാൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷം ഫലവത്താകില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

Update: 2021-06-29 12:57 GMT

കോൺഗ്രസില്ലാതെയൊരു പ്രതിപക്ഷ സഖ്യം ചിന്തിക്കാൻ പോലും പറ്റില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. 543 ലോക്‌സഭാ സീറ്റുകളിൽ 200ലധികം സ്ഥലത്ത് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസാണെന്നും അതിനാൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷം ഫലവത്താകില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

കോൺഗ്രസ് ഭാഗമായെങ്കിൽ മാത്രമെ പ്രതിപക്ഷം ഐക്യശ്രമങ്ങൾ വിജയിക്കൂ. കോൺഗ്രസിനാണ് അത്തരമൊരു അടിത്തറയുള്ളത്. 280 സ്ഥലത്താണ് കോൺഗ്രസ് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതെന്നും ബിഹാർ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവ് പറഞ്ഞു. എന്നാൽ പ്രാദേശിക പാർട്ടികൾ ശക്തമായിടത്ത് അവരെ കൂടി പരിഗണിക്കേണ്ടതുണ്ട്, മുന്നിലുള്ള സമയം കുറവാണെന്നും ഇപ്പോൾ തന്നെ പണി തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertising
Advertising

കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുന്നത് പൂര്‍ണമാവില്ലെന്ന് ശിവസേന എം.പി. സഞ്ജയ് റാവത്തും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ ബദല്‍ ആവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ വസതിയില്‍ എട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

അതേ സമയം തന്റെ വസതിയില്‍ ചേര്‍ന്ന എട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ഏതെങ്കിലും ദേശീയ സഖ്യം രൂപീകരിക്കുന്നത് ചര്‍ച്ചയായിട്ടില്ലെന്ന് ശരദ് പവാര്‍ വിശദീകരിച്ചിരുന്നു.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News