ഹരിയാനയില്‍ ഓക്‌സിജൻ കൊള്ള? ടാങ്കര്‍ ലോറി കാണാനില്ലെന്ന് പരാതി

പാനിപത്തിൽനിന്ന് സിർസയിലേക്ക് പുറപ്പെട്ട ടാങ്കറാണ് കാണാതായത്

Update: 2021-04-23 10:03 GMT
Editor : Shaheer | By : Web Desk
Advertising

ഹരിയാനയില്‍ ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കര്‍ ലോറി കാണാതായതായി പരാതി. പാനിപത്തിൽനിന്ന് സിർസയിലേക്ക് പുറപ്പെട്ട ഓക്‌സിജൻ ടാങ്കറാണ് കാണാതായത്. സംഭവത്തിൽ പാനിപത്ത് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ജില്ലാ ഡ്രഗ് കൺട്രോളറാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് പാനിപത്തിലെ പ്ലാന്റിൽനിന്ന് ദ്രാവക ഓക്‌സിജൻ നിറച്ച ടാങ്കർ ലോറി സിർസയിലേക്ക് തിരിച്ചത്. എന്നാൽ, ഇതുവരെയായിട്ടും ടാങ്കർ സ്ഥലത്തെത്തിയിട്ടില്ലെന്ന് പാനിപത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ(എസ്എച്ച്ഒ) മഞ്ജീത്ത് സിങ് പറഞ്ഞു.

ഡൽഹി സർക്കാർ തങ്ങളുടെ ഓക്‌സിജൻ ടാങ്കർ അടിച്ചുമാറ്റിയതായി ഹരിയാന മന്ത്രി ആരോപണമുന്നയിച്ചതിനു പിറകെയാണ് പുതിയ സംഭവം. പാനിപത്തിൽനിന്ന് ഫരീദാബാദിലേക്ക് ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കർ ലോറി ഡൽഹി അതിർത്തിയിലൂടെ സഞ്ചരിക്കുന്നതിനിടെ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നായിരുന്നു ഹരിയാന മന്ത്രി അനിൽ വിജിന്‍റെ ആരോപണം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News