ട്രാക്കില്‍ വീണ കുഞ്ഞ്, കുതിച്ചെത്തുന്ന ട്രെയിന്‍: തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍

വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയുടെ ധീരമായ ഇടപെടലിന് അഭിനന്ദനമുയരുകയാണ്.

Update: 2021-04-19 06:51 GMT
By : Web Desk

ഒരു സ്ത്രീക്കൊപ്പം പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു ആ കുഞ്ഞ് പെട്ടെന്നാണ് റെയില്‍പാളത്തിലേക്ക് വീണത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമിലൂടെ സ്ത്രീയുടെ കൈ പിടിച്ച് നടന്നുവരികയായിരുന്നു കുഞ്ഞ്. അതിനിടയിലാണ് കാലുതെറ്റി കുഞ്ഞ് റെയില്‍വേ ട്രാക്കില്‍ വീണത്.

കുഞ്ഞ് വീണത് കണ്ട് ആ സ്ത്രീ ആ പരിഭ്രാന്തയായി എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയാണ്. അപ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ കുതിച്ചെത്തിയത്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു റെയില്‍വെ ജീവനക്കാരന്‍ പാളത്തിലൂടെ ഓടിവരുന്നതും കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുന്നതും കൂടെ അയാള്‍ കയറുന്നതും വീഡിയോയില്‍ കാണാം. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിന്‍ കടന്നുപോയത്.

Advertising
Advertising

മഹാരാഷ്ട്രയിലെ വംഗാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേയില്‍ പോയിന്റ്‌സ്മാനായി ജോലി ചെയ്യുന്ന മയൂര്‍ ഷെല്‍ക്കയാണ് കുഞ്ഞിന്റെ രക്ഷകനായെത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞിനെ മയൂര്‍ ഷെല്‍ക്ക രക്ഷിച്ചത്. കുഞ്ഞിനെ രക്ഷിച്ച മയൂര്‍ ഷെല്‍ക്കയുടെ വീഡിയോ എഎന്‍ഐ ആണ് പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയുടെ ധീരമായ ഇടപെടലിന് അഭിനന്ദനമുയരുകയാണ്.



Tags:    

By - Web Desk

contributor

Similar News