സൗദിയുടെ വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് സൗദി മികച്ച നേട്ടം കരസ്ഥമാക്കിയത്.

Update: 2021-04-23 02:22 GMT
By : Web Desk

സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തെ വിദേശ നിക്ഷേപം ആദ്യമായി രണ്ട് ട്രില്ല്യണ്‍ റിയാല്‍ കടന്നതായി സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നൂറ്റി എഴുപത്തി മൂന്ന് ബില്യണ്‍ റിയാലിന്‍റെ വിദേശ നിക്ഷേപം രാജ്യത്തെക്കെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

സെന്‍ട്രല്‍ ബാങ്കാണ് പോയ വര്‍ഷത്തില്‍ രാജ്യത്തേക്കെത്തിയ വിദേശ നിക്ഷപങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ലോകം സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിച്ചപ്പോള്‍ സൗദി അറേബ്യ രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വിജയിച്ചതായി ബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം നിക്ഷപത്തിന്‍റെ ഒമ്പത് ശതമാനം വളര്‍ച്ച, പോയ വര്‍ഷത്തില്‍ നേടി. 173.3 ബില്യണ്‍ റിയാലിന്‍റെ നേരിട്ടുള്ള നിക്ഷേപങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് എത്തിയത്..

Advertising
Advertising

ഇതോടെ രാജ്യത്തിന്‍റെ വിദേശ നിക്ഷേപം 2006.4 ബില്യണ് റിയാലായി ഉയര്‍ന്നു. ഇത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ദേശീയ ബാങ്കിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആഗോള പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തേക്ക് വിദേശ നിക്ഷേപം എത്തിയത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് പ്രകടമാവുന്നതെന്ന് നിക്ഷേപ മന്ത്രാലയവും വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ പശ്ചാത്തല വികസന മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വമ്പന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് വഴി രാജ്യത്തിന്‍റെ വിദേശ നിക്ഷപം ഉയര്‍ത്തുന്നതിനും സുസ്ഥിര സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും രാജ്യം ലക്ഷ്യമിടുന്നു.


Full View


Tags:    

By - Web Desk

contributor

Similar News