ശ്രീകാര്യത്ത് ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി; ആറ് കിലോമീറ്റർ ചുറ്റളവിൽ ദുർഗന്ധം

ഫയർഫോഴ്‌സ് എത്തിയാണ് റോഡിലൂടെ ഒഴുകിയ മാലിന്യം നീക്കിയത്. ശ്രീകാര്യം പബ്ലിക് മാർക്കറ്റിലെ തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥയിലുള്ള ബയോഗ്യാസ് പ്ലാന്റാണ് പൊട്ടിയത്

Update: 2023-01-03 08:01 GMT

തിരുവനന്തപുരം: ശ്രീകാര്യത്തെ ചന്തയിൽ സ്ഥാപിച്ചിരുന്ന ബയോ ഗ്യാസ് പ്ലാൻറ് പൊട്ടി. ആറ് കിലോമീറ്റർ ചുറ്റളവിൽ ദുർഗന്ധം വ്യാപിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് റോഡിലൂടെ ഒഴുകിയ മാലിന്യം നീക്കിയത്. ശ്രീകാര്യം പബ്ലിക് മാർക്കറ്റിലെ തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥയിലുള്ള ബയോഗ്യാസ് പ്ലാന്റാണ് പൊട്ടിയത്. 250 കിലോ സംഭരണശേഷിയുള്ള ടാങ്ക് പൊട്ടിയൊലിച്ചതോടെ ദുർഗന്ധം സഹിക്കാനാവാതെ ജനം വലഞ്ഞു. നാട്ടുകാർ ചേർന്നാണ് താൽക്കാലികമായി ടാങ്ക് അടച്ചത്.

ഒരു മണിക്കൂർ കഴിഞ്ഞാണ് കോർപറേഷൻ ഉദ്യോഗസ്ഥരെത്തിയത്. 2007ലാണ് കോർപറേഷൻ ബയോടെക്കിനെ കൊണ്ട് പ്ലാന്റ് സ്ഥാപിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി അറ്റകുറ്റപണി നടത്താത്തതാണ് ബയോഗ്യാസ് പ്ലാന്റ് പൊട്ടാൻ കാരണം. മുൻകൂർ പണം അടയ്ക്കാത്തതിനാലാണ് മെയിന്‍റനൻസ് ചെയ്യാത്തതെന്ന് ബയോടെക് നഗരസഭ അറിയിച്ചു. 

Advertising
Advertising
Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News