സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി

എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി എന്നും മന്ത്രി

Update: 2021-01-24 00:30 GMT

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി വിദേശ മന്ത്രി വ്യക്തമാക്കി.മറ്റ് ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറിൽ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി സമാധാന കരാർ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെട്ടു. എന്നാൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവെക്കാൻ സൗദി ഒരുക്കമല്ലെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. അറബ് സമാധാന പദ്ധതി പ്രകാരം പശ്ചിമേഷ്യൻ സമാധാനം സാധ്യമാകണം.

Advertising
Advertising

Full View

മറ്റ് അറബ് രാജ്യങ്ങളുമായി ഇസ്രായേൽ സമാധാന കരാറിൽ ഒപ്പുവെച്ചതിലൂടെ പശ്ചിമേഷ്യയിലെ സമാധാന നടപടികൾക്ക് അനുകൂല സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി സമാധാന കരാർ ഒപ്പ് വെക്കുവാനുള്ള തീരുമാനം ഓരോ രാജ്യത്തിന്റേയും പരമാധികാരവുമായി ബന്ധപ്പെട്ടതാണ്. ഇത് വഴി എല്ലാവരും ആഗ്രഹിക്കുന്നത് പോലുള്ള ഫലമുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News