ഫോൺ ലോട്ടറി തട്ടിപ്പു സംഘങ്ങൾ വീണ്ടും തലപൊക്കുന്നു; അജ്ഞാത കോളുകളോട് പ്രതികരിക്കരുതെന്ന് ആർ.ഒ.പി

Update: 2018-09-04 18:06 GMT
Advertising

ഒമാനിൽ ഫോൺ ലോട്ടറി തട്ടിപ്പു സംഘങ്ങൾ വീണ്ടും തലപൊക്കുന്നു. വലിയ തുകയുടെ ലോട്ടറി അടിച്ചെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡ് വിവരങ്ങളുമടക്കം മറ്റ് വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.

നിരവധി പേർക്ക് ഇത്തരം കോളുകളും മെസേജുകളും വീണ്ടും ലഭിക്കുന്നുണ്ടെന്ന് ആർ.ഒ.പി പ്രതിനിധി പറയുന്നു. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാതിരിക്കുകയാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വലയിൽ കുടുങ്ങാതിരിക്കുന്നതിനുള്ള മാർഗം. ഒമാൻ നമ്പറുകളിൽ നിന്നും വിദേശ നമ്പറുകളിൽ നിന്നും തട്ടിപ്പുകാർ വിളിക്കുന്നുണ്ട്. ഇത്തരം കോളുകളോട് പ്രതികരിക്കുകയോ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ കൈമാറുകയുമോ ചെയ്യരുത്. സാമൂഹിക മാധ്യമങ്ങളിൽ അജ്ഞാതരുമായുള്ള ഇടപെടലുകളിലും കരുതൽ ആവശ്യമാണ്. ഇൗ വർഷത്തിൻറ ആദ്യം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനകളിൽ 32 പേർ പിടിയിലായിരുന്നു. മൊത്തം 60 മൊബൈൽ ഫോണുകളും 70 സിം കാർഡുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News