ഒമാനില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു

4.7 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുള്ള മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം കുറവുണ്ടായിട്ടുള്ളത്.

Update: 2018-11-26 21:47 GMT

ഒമാനിൽ വിദേശി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഇൗ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള കണക്ക് പ്രകാരം 3.3 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. 4.7 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുള്ള മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം കുറവുണ്ടായിട്ടുള്ളത്.

വിദേശ തൊഴിലാളികളിൽ ഇന്ത്യക്കാരാണ് ഏറ്റവുമധികമുള്ളത്. ഒക്ടോബർ അവസാനത്തെ കണക്കു പ്രകാരം ഇന്ത്യക്കാരുടെ എണ്ണം 3.8 ശതമാനം കുറഞ്ഞു. ശ്രീലങ്കക്കാരുടെ എണ്ണത്തിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ്. അതേസമയം, നേപ്പാൾ, ഉഗാണ്ട, ഫിലിപ്പൈൻസ്, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായി.

Advertising
Advertising

നേപ്പാൾ നിന്നും ഉള്ളവരുടെ എണ്ണം ഒരു ശതമാനം ഉയർന്ന് 17236 ആയി. ഉഗാണ്ടയിൽ നിന്നുള്ളവർ 38.7 ശതമാനം ഉയർന്ന് 32792 ആയി. വീട്ടുജോലിക്കായി നിരവധി ഉഗാണ്ടൻ വംശജരായ സ്ത്രീകളാണ് ഒമാനിൽ എത്തുന്നത്. ഫിലിപ്പിനോകളുടെ എണ്ണം ആറ് ശതമാനംവും, ഇൗജിപ്ഷ്യൻ വംശജരുടെ എണ്ണം 11.1 ശതമാനവും ഉയർന്നു.

Full View
Tags:    

Similar News