ഒമാനില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സലാലക്ക് സമീപം മിർബാതിലായിരുന്നു അപകടം.
Update: 2018-12-03 05:41 GMT
ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. സലാലക്ക് സമീപം മിർബാതിലായിരുന്നു അപകടം. മലപ്പുറംപള്ളിക്കൽ ബസാർ സ്വദേശികളാണ് മരിച്ചത്. സന്ദർശന വിസയിൽ സലാലയിലെത്തിയതായിരുന്നു ഇവർ. സലാം, അസൈനാർ പരിത്തിക്കാട്, ഇ.കെ. അശ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. ഉമര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ സലാല ഖബൂസ് ഹോസ്പിറ്റലിൽ.