മസ്കത്തിന് ഇനി ആഘോഷ നാളുകള്‍; ‘മസ്കത്ത് ഫെസ്റ്റ്‍‍‍വെലി’ന് തിരിതെളിഞ്ഞു

കലാ സാംസ്കാരിക മേളകള്‍ക്കൊപ്പം ഒമാനിന്റെ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും മസ്കത്ത് ഫെസ്റ്റിവലിൽ നിരവധി സ്റ്റാളുകളുണ്ട്

Update: 2019-01-10 21:32 GMT

മസ്കത്ത് നഗരത്തിന് ഇനി ഒരു മാസത്തെ ആഘോഷ ദിനരാത്രങ്ങൾ. നഗരത്തിന്റെ വാർഷികാഘോഷമായ മസ്കത്ത് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. വൈവിധ്യമാർന്ന കലാ സാംസ്കാരിക പ്രകടനങ്ങളോടെ ആഘോഷിക്കുന്ന മസ്കത്ത് ഫെസ്റ്റിവലിന് നസീം ഗാർഡനും അൽ അമിറാത്ത് പാർക്കും മുഖ്യ വേദിയാവും.

ഒമാനിലെ ഏറ്റവും വലിയ സാംസ്കാരിക മേളക്കാണ് തുടക്കമായത്. കലാ സാംസ്കാരിക മേളകള്‍ക്കൊപ്പം ഒമാനിന്റെ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും മസ്കത്ത് ഫെസ്റ്റിവലിൽ നിരവധി സ്റ്റാളുകളുണ്ട്. നസീം ഗാർഡനും അൽ അമിറാത്ത് പാർക്കുമാണ് ഫെസ്റ്റിവലിന്റെ മുഖ്യ വേദികളായി സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ഉത്സവ വേദികളിൽ വൈകുന്നേരം നാല് മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളിൽ രാത്രി 11നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്.

Advertising
Advertising

Full View

വാരാന്ത്യ ദിവസങ്ങളിൽ രാത്രി 12 വരെ ഉത്സവ വേദികൾ സജീവമായിരിക്കും. വാണിജ്യ സ്റ്റാളുകൾ ഒരുങ്ങുന്നത് നസീം ഗാർഡനിലാണ്. കരകൗശല വസ്തുക്കൾ അടക്കം നിരവധി ഉൽപന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമാവും. ഒമാനി പരമ്പരാഗത നൃത്തങ്ങൾ വിവിധ വേദികളിൽ അവതരിപ്പിക്കും.

ശബ്ദഘോഷങ്ങേളാടെയെത്തുന്ന വെടിക്കെട്ട് നഗരത്തിെൻറ ആകാശത്തെ വർണമനോഹരമാക്കും. മസ്കത്ത് നഗരത്തിന് ഫെബ്രുവരി ഒമ്പത് വരെ ഇനി ഉത്സവത്തിെൻറ ആരവങ്ങളായിരിക്കും.

Tags:    

Similar News