ചങ്ങരംകുളത്ത് വാഹനാപകടത്തിൽ ഒരു മരണം

പാവിട്ടപ്പുറത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Update: 2021-02-10 04:15 GMT

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പാവിട്ടപ്പുറത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശി രാജീവ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News