പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വന്‍ വരവേല്‍പ്പ്
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടക്കുകയാണ്
Update: 2021-03-13 05:44 GMT
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വന്‍ വരവേല്‍പ്പ്. നൂറുകണക്കിന് വരുന്ന പ്രവര്‍ത്തകരാണ് ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാനായി പുതുപ്പള്ളിയിലെ വസതിയിലെത്തിയത്. ഡല്‍ഹിയില്‍ നിന്നും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്നാണ് ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് തിരിച്ചെത്തിയത്.
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ.