രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

നേമത്തുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി

Update: 2021-03-13 14:18 GMT

നേമത്ത് മത്സരിക്കുമോയെന്ന കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി ഉമ്മന്‍ചാണ്ടി. നേമത്തുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. എന്നാല്‍ രണ്ടിടങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ല. ഇനിയുമതുണ്ടാകില്ല. അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം ഉടന്‍ മാറുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News