തുടർച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി

എറണാകുളത്ത് പെട്രോൾ വില 88.60 രൂപയും ഡീസലിന് വില 83.40 രൂപയുമായി. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് ഇന്നലെ തന്നെ 90 രൂപ കടന്നിരുന്നു.

Update: 2021-02-13 01:19 GMT

ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. വില കൂട്ടുന്നത് തുടർച്ചയായ ആറാം ദിവസമാണ്.

എറണാകുളത്ത് പെട്രോൾ വില 88.60 രൂപയും ഡീസലിന് വില 83.40 രൂപയുമായി. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് ഇന്നലെ തന്നെ 90 രൂപ കടന്നിരുന്നു.

കഴിഞ്ഞ എട്ട് മാസത്തിനിടെ 17 രൂപയിലധികമാണ് ഇന്ധനവില വർധിപ്പിച്ചത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.

Tags:    

Similar News