'താനൂര്‍ തിരിച്ചുപിടിക്കാന്‍ അവന്‍ വരുന്നു'; എം.ബി രാജേഷിന് പി.കെ ഫിറോസിന്‍റെ ചെക്ക്: വൈറല്‍ വീഡിയോ
ബാഫഖി തങ്ങളും സിഎച്ച് മുഹമ്മദ് കോയയും സീതി സാഹിബും ജയിച്ചുവന്ന താനൂര്‍ മണ്ഡലത്തിലെ മല്‍സരം ലീഗിന് അഭിമാന പോരാട്ടം തന്നെയാകും
താനൂരില്‍ പോരാട്ടം കടുപ്പിക്കാന്‍ അവന്‍ വരുന്നു. മറ്റാരുമല്ല, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെയാണ് മുസ്‍ലിം ലീഗ് താനൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതിന് പിന്നാലെ സ്റ്റൈലന്‍ ബുള്ളറ്റ് വീഡിയോയുമായാണ് പി.കെ ഫിറോസ് വരവറിയിച്ചത്. 'അവന്‍ വരുന്നു, താനൂര്‍ തിരിച്ചുപിടിക്കാന്‍, വോട്ട് ഫോര്‍ പി.കെ ഫിറോസ്' എന്നാണ് മുസ്‍ലിം യൂത്ത് ലീഗ് പുറത്തിറക്കിയ വീഡിയോയുടെ ഉള്ളടക്കം. ബുള്ളറ്റ് ഓടിച്ച് സ്റ്റൈലനായാണ് പി.കെ ഫിറോസ് വീഡിയോയില്‍ വരുന്നത്. സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ തന്നെയാണ് വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
നിലവിലെ എം.എല്‍.എ വി അബ്ദുറഹ്മാന്‍ തന്നെയാണ് ഇത്തവണയും ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. ഇടത് സ്വതന്ത്രനായാണ് വി അബ്ദുറഹ്മാന്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. ബാഫഖി തങ്ങളും സിഎച്ച് മുഹമ്മദ് കോയയും സീതി സാഹിബും ജയിച്ചുവന്ന താനൂര്‍ മണ്ഡലത്തിലെ മല്‍സരം ലീഗിന് അഭിമാന പോരാട്ടം തന്നെയാകും. കഴിഞ്ഞ തവണ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മൂന്നാമങ്കത്തിലാണ് ലീഗിന് മണ്ഡലം കൈവിട്ടത്.
ये à¤à¥€ पà¥�ें- സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി മാസ് എൻട്രി; തൃത്താലയിൽ വരവറിയിച്ച് എംബി രാജേഷ്
ഇതിന് മുമ്പ് തൃത്താല മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം വൈറലായിരുന്നു. രജനീകാന്തിന്‍റെ കാലാ സിനിമയുടെ ബിജിഎം നൽകിയാണ് രാജേഷിന്‍റെ വീഡിയോ നിർമിച്ചിട്ടുള്ളത്. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്നതാണ് പുറത്തിറങ്ങിയ വീഡിയോ.