സ്റ്റാലിനൊപ്പം ചേര്‍ന്ന് കമല്‍ ഹാസന്‍; എം.എന്‍.എം ലോക്‌സഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാസീറ്റുകളിലേയും പുതുച്ചേരിയിലെ ഒരു സീറ്റിലേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എം ഏറ്റെടുക്കും.

Update: 2024-03-09 10:58 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു.

വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഇരുവരും ഒന്നിച്ചിറങ്ങും. 2025ലെ രാജ്യസഭാതെരഞ്ഞെടുപ്പില്‍ എം.എന്‍.എം ഒരു സീറ്റ് നേടിയെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയേക്കുമെന്ന് ആരോപണങ്ങള്‍ക്കിടയിലാണ് ഇത്. കമല്‍ ഹാസനും ഭരണക്ഷി അധ്യക്ഷനും എം.കെ സ്റ്റാലിനും തമ്മിലുള്ള കരാര്‍ ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തില്‍ വെച്ചാണ് നടന്നത്.

Advertising
Advertising

തന്റെ പാര്‍ട്ടി ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നത് രാജ്യത്തിന് വേണ്ടിയാണ്, അല്ലാതെ സ്ഥാനത്തിന് വേണ്ടിയല്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

' ഞങ്ങള്‍ ലോക്‌സഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാല്‍ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കും'. അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാസീറ്റുകളിലേയും പുതുച്ചേരിയിലെ ഒരു സീറ്റിലേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എം ഏറ്റെടുക്കും. അതേസമയം ഡി.എം.കെ കോണ്‍ഗ്രസുമായുള്ള   സീറ്റ് വിഭജന കരാര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ അന്തിമമാക്കുമെന്ന് സ്റ്റാലിന്റെ പാര്‍ട്ടി അറിയിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News