സ്ഫോടക വസ്തുക്കൾ കൈവശം വെച്ചുവെന്നാരോപിച്ച് യു.പിയില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എന്നാല്‍ തീവ്രവാദ ആക്രമണമെന്ന വ്യാജ തിരക്കഥ സൃഷ്ടിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി

Update: 2021-02-16 19:54 GMT

യു.പിയിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. പിടിയിലായവർ നഗരത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം. മലയാളികളായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

എന്നാല്‍ പൊലീസിന്‍റേത് കെട്ടിച്ചമച്ച കേസാണെന്നും സംഭവം അപലപനീയമാണെന്നും പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചു. അറസ്റ്റിലായവര്‍ യു.പിയിലെ പ്രധാന സ്ഥലങ്ങളില്‍ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായുമാണ് പൊലീസ് ആരോപിക്കുന്നത്. യു.പി പൊലീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

Advertising
Advertising

എന്നാല്‍ തീവ്രവാദ ആക്രമണമെന്ന വ്യാജ തിരക്കഥ സൃഷ്ടിച്ചാണ് ടാസ്ക് ഫോഴ്സ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും മലയാളികളാണ്. ബംഗാളിലും ബിഹാറിലുമായി സംഘടനയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോയ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 ന് രാവിലെ ബിഹാറിലെ കതിഹാറില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിന്‍ കയറിയ ഇരുവരേയും ഫെബ്രുവരി 11 ന് വൈകുന്നേരമാണ് അവസാനമായി കുടുംബത്തിന് ബന്ധപ്പെടാന്‍ സാധിച്ചത്. ഇരുവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെതുടര്‍ന്ന് ഫെബ്രുവരി 16 ന് രാവിലെ കേരള പൊലിസിന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഉത്തര്‍പ്രദേശ് പൊലീസ് പത്രസമ്മേളനം വിളിച്ച് അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യവും കെട്ടിച്ചമച്ച ഭീകരാക്രമണത്തിന്‍റെയും കഥ അവതരിപ്പിച്ചത്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ നിന്ന്

Tags:    

Similar News