ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ട; കോണ്‍ഗ്രസിന് തലവേദനയായി പോസ്റ്ററുകള്‍

വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്റ്ററുകൾ

Update: 2021-03-12 03:37 GMT

സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തുമ്പോൾ കോൺഗ്രസ് തലവേദനയായി പോസ്റ്റർ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്റ്ററുകൾ. ഇറക്കുമതി സ്ഥാനാർഥികളെ തരൂരിൽ കൊണ്ട് വന്ന് മണ്ഡലത്തെ നശിപ്പിക്കാൻ നോക്കിയാൽ കൈയും കെട്ടിയിരിക്കുമെന്ന് കരുതേണ്ടാ എന്നാണ് രമ്യ ഹരിദാസ് എം.പിയുടെ ഓഫീസിനു മുന്നിൽ പതിച്ച പോസ്റ്ററില്‍ ഉള്ളത്.

കള്ളന്മാർക്കും കൊള്ളക്കാർക്കും വാമനപുരത്തു സീറ്റ് കൊടുക്കരുതെന്ന് ആനാട് ജയനെതിരെ കല്ലറയിൽ പതിച്ച പോസ്റ്ററിൽ പറയുന്നു. ചേലക്കരയിൽ സി.സി ശ്രീകുമാറിനെതിരെയും ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വിജയസാധ്യത ഇല്ലാത്ത സി.സി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ട എന്നാണ് വിവിധയിടങ്ങളിൽ ഉയർന്ന ഫ്ലക്സുകളിലുള്ളത്.

Tags:    

Similar News