രാജി ഭീഷണി മുഴക്കി മലമ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
മലമ്പുഴ മണ്ഡലം ഘടകകക്ഷികള്‍ക്ക് കൊടുത്ത് യുഡിഎഫിന്‍റെ വിജയസാധ്യത ഇല്ലാതാക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു
Update: 2021-03-13 05:23 GMT
ജനതാദളിന് സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് മലമ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ രാജി ഭീഷണിയുമായാണ് പ്രകടനം നടത്തിയത്.
കുറ്റ്യാടിയില്‍ സിപിമ്മില്‍ സംഭവിച്ചതിന് സമാനമായ പ്രതിഷേധമാണ് മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്. മലമ്പുഴ മണ്ഡലം ഘടകകക്ഷികള്‍ക്ക് കൊടുത്ത് യുഡിഎഫിന്‍റെ വിജയസാധ്യത ഇല്ലാതാക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മലമ്പുഴയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഏറെക്കാലമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് അച്യുതാനന്ദനാണ് മലമ്പുഴ എം.എല്‍.എ. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് പകരം എ. പ്രഭാകരനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.