'എല്ലാ വാതിലുകളടഞ്ഞപ്പോഴും സർവ്വശക്തൻ മറ്റൊരു വാതിൽ തുറന്നു' ആഫ്രിക്കൻ ഡയറിയുമായി പി.വി അൻവർ
ഇരുപത്തി അയ്യായിരം കോടി രൂപയുടെ സ്വർണ- രത്ന ഖനന പദ്ധതിയുമായാണ് അൻവർ തിരിച്ചെത്തുന്നത്
ആഫ്രിക്കൻ രാജ്യമായ സിയോറ ലിയോണിൽ നിന്നും നാളെ തിരിച്ചെത്തുമെന്ന് പി.വി അൻവർ എം.എൽ.എ. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇരുപത്തി അയ്യായിരം കോടി രൂപയുടെ സ്വർണ- രത്ന ഖനന പദ്ധതിയുമായാണ് അൻവർ തിരിച്ചെത്തുന്നത്. ഇതിലൂടെ ഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആഫ്രിക്കയിൽ എങ്ങനെ എത്തിപ്പെട്ടു എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അൻവർ ആഫ്രിക്കൻ അനുഭവങ്ങൾ പങ്കുവെച്ചത്.
സ്ഥിരമായി നടത്താറുള്ള ഉംറ തീർത്ഥാടന യാത്രകളിൽ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയുമായുള്ള സൗഹൃദമാണ് പുതിയ പദ്ധതിക്ക് കാരണമായതെന്ന് അൻവർ പറയുന്നു. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ അത്ഭുതം പോലെയാണ് ആഫ്രിക്കയിൽ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. തന്‍റെ ഭാര്യ പിതാവുമായി നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കൻ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അൻവർ പറഞ്ഞു
നിലമ്പൂർ എംഎൽഎ ആയ അൻവറിനെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്.നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് പി.വി.അന്‍വറിനെയാണ്