ഖത്തറില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടി നല്‍കി

ജൂലൈ ഒന്നിന് ശേഷം പഴയ നോട്ടുകള്‍ കൈയ്യില്‍ വെക്കുന്നത് നിയമവിരുദ്ധമാകുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു

Update: 2021-02-25 03:47 GMT

ഖത്തറില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടി നല്‍കി. പഴയ കറന്‍സികള്‍ ജൂലൈ ഒന്ന് വരെ ഉപയോഗിക്കാമെന്നാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ അറിയിപ്പ്. അതിന് ശേഷം പഴയ നോട്ടുകള്‍ കൈയ്യില്‍ വെക്കുന്നത് നിയമവിരുദ്ധമാകും. അതിനാല്‍ ജൂലൈ ഒന്നിനകം ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറി പുതിയത് സ്വന്തമാക്കണം. ജൂലൈ ഒന്ന് വരെ ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും എ.ടി.എം വഴിയും പഴയ നോട്ടുകള്‍ മാറിയെടുക്കാം. തുടര്‍ന്ന് പത്ത് വര്‍ഷം വരെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റാം. ദേശീയ കറൻസി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും ഖത്തർ സെൻട്രൽ ബാങ്ക് ഊന്നിപ്പറഞ്ഞു.

Full View

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 നാണ് ഇരുന്നൂറടക്കം ഖത്തരി റിയാലിന്‍റെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. നിലവില്‍ നാലാം പതിപ്പും അഞ്ചാം പതിപ്പും രാജ്യത്ത് പ്രചാരത്തിലുണ്ട്. ജൂലൈ ഒന്നിന് ശേഷം അഞ്ചാം പതിപ്പ് മാത്രമേ പ്രചാരത്തിലുണ്ടാകൂ.

Tags:    

Similar News