മിഡ് സെമസ്റ്റര്‍ അവധിയില്‍ അധ്യാപകര്‍ വിമാനയാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയം

യഥാസമയം ജോലിക്ക് തിരികെയെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും

Update: 2021-03-04 17:48 GMT

ഖത്തറില്‍ സ്കൂള്‍ അധ്യാപകര്‍ ഈ മിഡ്സെമസ്റ്ററില്‍ ലഭിക്കുന്ന അവധിയില്‍ വിമാനയാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. അല്‍ ജസ്ര ന്യൂസിനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെക്കന്‍റ് സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷം മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 18 വരെയാണ് അവധി ലഭിക്കുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ അവധിയില്‍ നാട്ടില്‍ പോയാല്‍ കൃത്യസമയത്ത് തിരിച്ചെത്താന്‍ പ്രയാസമാകുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. എന്തെങ്കിലും കാരണവശാല്‍ സ്കൂള്‍ തുറക്കുന്ന സമയത്ത് തിരികെയെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം അധ്യാപകര്‍ക്കായിരിക്കുമെന്നാണ് അറിയിപ്പ്. മാര്‍ച്ച് 21 മുതല്‍ കോവിഡ് കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാരെ സ്കൂളുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്

Tags:    

Similar News