വാണിജ്യ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും ഇറാനും
Update: 2018-12-06 18:38 GMT
വാണിജ്യ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ നീക്കങ്ങളുമായി ഖത്തറും ഇറാനും. ഇതിന്‍രെ ഭാഗമായി ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിക്കാനായി തീരുമാനമായതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെ ആദ്യ പടിയായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറാനില്‍ യോഗം ചേരും.
ഖത്തര്‍ ഇറാന്‍റെ പാരമ്പര്യ സുഹൃത്താണെന്നും പുതിയ തീരുമാനം ഇരു രാജ്യങ്ങളുടെ ബന്ധത്തില്‍ ശക്തിപകരുമെന്നും ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി