കോവിഡ്-19; ഖത്തറില്‍ പുതിയ രോഗികള്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളൊഴികെയുള്ള ഷോപ്പുകളും മാളുകളും അടച്ചിടും
Update: 2020-03-17 20:04 GMT
- ഖത്തറില്‍ മൂന്ന് പുതിയ കോവിഡ് രോഗികള്‍ കൂടി. രണ്ട് പേര്‍ നേരത്തെയുള്ള രോഗികളുമായി ഇടപഴകിയവരും ഒരാള്‍ ഹൌസ് ഡ്രൈവറും
- മൊത്തം രോഗികളുടെ എണ്ണം 442 ആയി
- ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും
- രാജ്യത്തെ മുഴുവന്‍ പള്ളികളിലും വെള്ളിയാഴ്ച്ച ജുമുഅ ഉള്‍പ്പെടെ എല്ലാ നമസ്കാരങ്ങളും നിര്‍ത്തിവെച്ചു, ബാങ്ക് വിളി മാത്രം തുടരും
- ദോഹ വിമാനത്താവളത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഒരു വിദേശപൌരന്മാരെയും പ്രവേശിപ്പിക്കില്ല.
- ഖത്തര്‍ എയര്‍വേയ്സിന്‍റെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും, തിരിച്ച് ഖത്തരി പൌരന്മാര്‍ക്ക് മാത്രം വരാം.
- കൂടുതല്‍ കമ്പനികള്‍ വാടകക്കരാര്‍ നീട്ടി നല്‍കി
- മനാടെക്, ആസ്പയര്‍ സോണ്‍, മാള്‍ ഓഫ് ഖത്തര്‍, ബര്‍വ റിയല്‍ എസ്റ്റേറ്റ്, മുഷൈരിബ് റിയല്‍ എസ്റ്റേറ്റ്, ദിയാര്‍ റിയല്‍ എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് കീഴിലുള്ള ഷോപ്പുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വാടകക്കാലാവധി നീട്ടിനല്‍കി.
- പൊതുമേഖലാ സൂപ്പര്‍മാര്‍ക്കറ്റായ അല്‍മീറ മുഖൈനിസില്‍ പുതിയ ഔട്ട്ലെറ്റ് തുടങ്ങി.
- പ്രധാനപ്പെട്ട വ്യവസായമേഖലയും വിദേശി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലയുമായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രധാന ഭാഗങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് അടച്ചിട്ടു.
- ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ വടക്ക് സ്ട്രീറ്റ് ഒന്ന് മുതല്‍ തെക്ക് സ്ട്രീറ്റ് 32 വരെയും ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രധാന റോഡ് കിഴക്ക് മുതല്‍ പടിഞ്ഞാറ് വാട്ടര്‍ ടാങ്ക് വരെയുമുള്ള റോഡുകളാണ് അടച്ചിട്ടത്.
- വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായി 232 താമസകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി
- ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനായി രാജ്യത്തെ പ്രധാന സെല്ലുലാര്‍ നെറ്റ് വര്‍ക്ക് കമ്പനിയായ ഉരീദു സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അതിവഗ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സൌജന്യമായി നല്‍കും
- ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ കിട്ടേണ്ടതില്ലാത്ത രോഗികളെ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്വീകരിക്കില്ല