ഖത്തറില്‍ 8 കോവിഡ് ബാധിതര്‍ കൂടി
മൊത്തം രോഗബാധിതര്‍ 460, നാല് പേര്‍ അത്യാഹിത വിഭാഗത്തില്‍
Update: 2020-03-19 20:00 GMT
ഖത്തറില്‍ 8 കോവിഡ് രോഗ ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ദുരന്ത നിവാരണ സമിതി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ പ്രവാസികളും രണ്ട് പേര്‍ സ്വദേശികളുമാണ്.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 460 ആയി. ഗുരുതരാവസ്ഥയിലുള്ള ആറ് പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേര്‍ പ്രവാസികളാണ്. രണ്ട് പേര്‍ സ്വദേശികളും.
മൊത്തം പത്ത് പേര്‍ രോഗവിമുക്തി നേടി. ഇതില്‍ നാല് പേര്‍ പ്രവാസികളും ആറ് പേര്‍ സ്വദേശികളുമാണ്. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് രാജ്യത്ത് രോഗം വ്യാപിച്ചത്. വിദേശി തൊഴിലാളിയിലൂടെയും യൂറോപ്യന്‍ രാജ്യത്ത് നിന്ന് തിരിച്ചെത്തിയ സ്വദേശിയിലൂടെയാണ് രോഗം വ്യാപിച്ചത്