ഖത്തര്‍ കോവിഡ്: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് സഹായങ്ങളെത്തിക്കാന്‍ പുതിയ സംവിധാനം

തൊഴിലാളികള്‍ക്കാവശ്യമായ വസ്തുക്കളെത്തിച്ചുനല്‍കാന്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍

Update: 2020-03-20 21:28 GMT

കോവിഡ് പകര്‍ച്ച തടയുന്നതിന്‍റെ ഭാഗമായി ഗതാഗതവിലക്ക് ഏര്‍പ്പെടുത്തിയ ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടുപോകുന്നതിനായി ഖത്തര്‍ ചേമ്പറിന്‍റെ അടിയന്തിര സേവന കമ്മിറ്റി പുതിയ സംവിധാനം ഏര്‍പ്പെടുത്തി

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികള്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിച്ചുനല്‍കാനായി പ്രത്യേക ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഖത്തര്‍ ചേമ്പര്‍.

കമ്പനിയുടെ വിവരങ്ങള്‍, കൊണ്ടുപോകുന്ന സാധനങ്ങള്‍, തൊഴിലാളികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ഓണ്‍ലൈനായി ചേമ്പറിന് സമര്പ്പിക്കാം. ചേമ്പര്‍ ഉടന്‍ തെന്നെ അപേക്ഷ വ്യവസായ വാണിജ്യമന്ത്രാലയത്തിന് കൈമാറും. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വൈകാതെ തന്നെ ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കകത്തേക്ക് സാധനങ്ങളുമായി പോകുന്നതിനുള്ള അനുമതി പത്രം ചേമ്പര്‍ കമ്പനിക്ക് അയച്ചുനല്‍കും.

Advertising
Advertising

ഖത്തര്‍ ചേമ്പര്‍ അടിയന്തിര കാര്യ സമിതിയും ദേശീയ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റിയും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

Full View

തീരുമാനം നടപ്പില്‍ വന്നതിന് ശേഷം ഇതുവരെ 138 കമ്പനികളാണ് ഇത് പ്രയോജനപ്പെടുത്തി തൊഴിലാളികള്‍ക്കാവശ്യമായ വസ്തുക്കള്‍ എത്തിച്ചുനല്‍കിയത്.

കോവിഡ് ദുരന്തത്തെ ഫലപ്രദമായി നേരിടുന്നതില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി തേടുന്നതിനായാണ് ഇത്തരത്തിലൊരു തീരുമാനം വിവിധ കമ്മിറ്റികള്‍ ചേര്‍ന്ന് കൈക്കൊണ്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള ബിസിനസ്സുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റിയുമായി ബന്ധപ്പെടാം

emergency@qcci.org. 44559187 എന്ന ഹോട്ട്ലൈന്‍ നമ്പറിലും ആളുകള്‍ക്ക് ബന്ധപ്പെടാം

Tags:    

Similar News