ഖത്തറില്‍ പച്ചക്കറി, മത്സ്യ ഇനങ്ങള്‍ക്ക് പുതിയ വിലനിലവാരം
കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ നടപടി, പല ഇനങ്ങള്‍ക്കും വില കുറയും
Update: 2020-03-20 19:31 GMT
കോവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ക്കിടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് വിവിധ അവശ്യവസ്തുക്കള്‍ക്ക് വ്യവസായ വാണിജ്യമന്ത്രാലയം പുതുക്കി വില നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് പല ഇനങ്ങള്‍ക്കും വില കുറയുന്നുണ്ട്. മന്ത്രാലയം നിശ്ചയിച്ചതിന് കൂടുതല്‍ വിലയ്ക്ക് ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ മന്ത്രാലയത്തിന്‍റെ ഹോട്ട്ലൈന്‍ നമ്പറായ 16001 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.
ചില പച്ചക്കറി ഇനങ്ങളുടെ പുതിയ നിലവാരം ഇങ്ങനെ
- തക്കാളി: കിലോയ്ക്ക് 1.00 qr മുതല്‍ 3.00 qr വരെ
- ഉരുളക്കിഴങ്ങ്: 3 qr
- ചെറുനാരങ്ങ: 7 qr
- ഉള്ളിത്തണ്ട്: 7 qr
- മത്തൻ: 4.5 qr
- മമ്പയർ: 9 qr
- വെള്ളരി: 2 മുതല്‍ 3.5 qr
- ക്വാളി ഫ്ലവര്‍: 3 മുതല്‍ 5 qr
- കാബേജ്: 1.5 മുതല്‍ 2 qr
- വഴുതന: 1.5 qr മുതല്‍ 2.5 qr
- മുളക്: 3 മുതല്‍ 5 qr
- ക്യാരറ്റ്: 1 qr
- കാപ്സിക്കം: 7 qr
- വെളുത്തുള്ളി: 7.5 qr
- ഇഞ്ചി: 7.5 qr
ചില മത്സ്യ ഇനങ്ങളുടെ പുതിയ വില നിലവാരം
- ഹമൂര്‍: വലുത്- 26.00 qr, ഇടത്തരം- 37.00 , ചെറുത്- 36.00 qr
- സാഫി: വലുത്- 31 qr, ഇടത്തരം-30, ചെറുത്-16 qr
- ഷേരി: വലുത്- 14 qr, ഇടത്തരം-14, ചെറുത്-8 qr
- ഷേരി(റെഡ്): വലുത്- 15 qr, ഇടത്തരം-9 qr
- സുബൈദി: വലുത്- 20 qr, ഇടത്തരം-25, ചെറുത്-26 qr
- ചെമ്മീന്‍ വലുത്: 68 qr