ഖത്തറില്‍ 10 കോവിഡ് ബാധിതര്‍ കൂടി
അഞ്ച് പേര്‍ പ്രവാസികള്‍, ആകെ രോഗികള്‍ 470
Update: 2020-03-20 18:40 GMT
ഖത്തറില്‍ പുതിയ പത്ത് കോവിഡ് രോഗ ബാധിതരെ കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 470 ആയി
മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 9916 ആയി
അഞ്ഞൂറോളം പേരിലാണ് പുതുതായി പരിശോധനകള്‍ നടത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ സ്വദേശികളാണ്
അഞ്ച് പേര്‍ പ്രവാസികള്‍.
ഇതോടെ കോവിഡ് രോഗബാധിതരായ മൊത്തം പ്രവാസികളുടെ എണ്ണം 440 ആയി
രോഗത്തിന്‍റെ സാമൂഹ്യപ്പകര്‍ച്ച നിയന്ത്രിക്കുന്നതിനായി ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടത്തി വരുന്നത്