കോവിഡ്-19: ഖത്തറില്‍ ഇന്ന് ഇതുവരെ (21/03/2020)
കൂടുതല്‍ രോഗികള്‍, രോഗമുക്തി നേടിയവര്‍, നിയന്ത്രണങ്ങള്‍
Update: 2020-03-21 21:15 GMT
- പുതിയ രോഗബാധിതര്‍-11
- സ്വദേശികള്‍-2, പ്രവാസികള്‍-9
- ആകെ രോഗികള്‍-481
- രക്തസാമ്പിളുകള്‍ പരിശോധിച്ചവരുടെ എണ്ണം പതിനായിരം കടന്നു-10,352
- മൊത്തം രോഗ വിമുക്തി നേടിയവര്‍-27
- അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവര്‍-6
കൂടുതല്‍ നിയന്ത്രണങ്ങള്‍
- പാര്‍ക്കുകള്‍ ബീച്ചുകള്‍ കോര്‍ണീഷ് എന്നീ ഭാഗങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കി
- എല്ലായിടങ്ങളിലും ശക്തമായ പൊലീസ് പരിശോധന ഉണ്ടാകും
- തണുപ്പ് കാല കാമ്പിങ് സീസണ്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.
- മരുഭൂമിയില്‍ സ്ഥാപിച്ച ടെന്‍റുകള്‍ ബുധനാഴ്ച്ചക്കകം നീക്കണം
- ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കുറ്റകരം
- സൂഖ് അല്‍ ഖറാജ്, സൂഖ് അല്‍ ഖറാഫ, സൂഖ് അല്‍ അലി എന്നീ വാണിജ്യകേന്ദ്രങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെയുള്ളതൊന്നും പ്രവര്‍ത്തിക്കരുത്
- മുഴുവന്‍ ഷോപ്പിങ് മാളുകളിലും ഇതെ നിയമം ബാധകം
- ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും
- ഹോട്ടലുകളിലെ പാര്‍സല്‍ സര്‍വീസിനും മുടക്കമില്ല