കോവിഡ് ചികിത്സ: ഖത്തറിലെ സ്വകാര്യ ആശുപത്രികളോട് സജ്ജമായിരിക്കാന്‍ നിര്‍ദേശം
പബ്ലിക് ഹോസ്പിറ്റലുകള്‍ക്ക് വേണ്ട സഹായങ്ങളൊരുക്കേണ്ടി വരും; ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശം
Update: 2020-03-21 16:10 GMT
കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ സ്വകാര്യ ആശുപത്രികളോട് സജ്ജമായിരിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.
കോവിഡ് ചികിത്സയ്ക്കായി ആവശ്യമുള്ള ഘട്ടത്തില്‍ പൊതുമേഖലാ ആശുപത്രികളെ സഹായിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറായി നില്‍ക്കണമെന്നാണ് നിര്‍ദേശം.
മുഴുവന്‍ സ്വകാര്യ ആശുപത്രി മാനേജ്മമെന്‍റിന് ഇത് സംബന്ധിച്ച് മെമോ അയച്ചു.
രാജ്യത്തെ മുഴുവന്‍ ദന്താശുപത്രികളിലും അടിയന്തിര ചികിത്സകള്‍ മാത്രം ഏറ്റെടുത്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കി
എല്ലാ ആശുപത്രികളിലും ജീവനക്കാരുടെ എണ്ണം മൂന്നില്‍ രണ്ടായി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.