ഖത്തര്‍ കോവിഡ്:പുതിയ നിയന്ത്രണങ്ങള്‍
വിവിധ മേഖലകളില്‍ ഹോട്ടലുകളും കഫേകളും അടച്ചിടണം, ഷോപ്പുകളില്‍ ആളുകള്‍ അകലം പാലിക്കണം
Update: 2020-03-22 09:42 GMT
കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
പുതിയ നിയന്ത്രണങ്ങള്‍ താഴെ
- റീട്ടെയില്‍ സ്റ്റോറുകളില്‍ ആളുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം
- ക്യാഷ് കൌണ്ടറുകള്‍ക്ക് സമീപം ഇതിനായി പ്രത്യേക മാര്‍ക്കുകള്‍ രേഖപ്പെടുത്തണം
- സ്പോര്‍ട്സ് ക്ലബുകള്‍, ലുസൈല്‍ സിറ്റി കോര്‍ണിഷ്, ദോഹ കോര്‍ണിഷ്, അല്‍ ഖോര്‍ കോര്‍ണിഷ്, ആസ്പയര്‍ പാര്‍ക്ക് തുടങ്ങിയ ഭാഗങ്ങളിലുള്ള മുഴുവന്‍ റസ്റ്റോറന്‍റുകളും കഫേകളും ഫുഡ് ഔട്ട്ലറ്റുകളും അടച്ചിടും