18,000 കിടക്കകള്‍, ഏറ്റവും മികച്ച സൌകര്യങ്ങള്‍, ഖത്തറില്‍ ഭീമന്‍ കോവിഡ് ചികിത്സാ കേന്ദ്രം സജ്ജം
മന്ത്രിതല സംഘം ആശുപത്രി സന്ദര്‍ശിച്ചു
കോവിഡ് രോഗ ചികിത്സയ്ക്കായി ഖത്തറിലെ ഉംസലാലില്‍ ആരോഗ്യമന്ത്രാലയം വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ ഭീമന്‍ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര‍്ത്തനം തുടങ്ങി.
ആദ്യ ഘട്ടത്തില്‍ നാലായിരം ബെഡുകളാണുള്ളത്.
വരുന്ന ആഴ്ച്ചയോടെ എണ്ണായിരം ബെഡുകളാകും.
തുടര്‍ന്ന് വരും ആഴ്ച്ചകളോടെ മുപ്പത്തിരണ്ട് കെട്ടിടങ്ങളിലായി 18000 രോഗികള്‍ക്കുള്ള കിടക്കകള്‍ സജ്ജീകരിക്കും
ഏറ്റവും മികച്ച ചികിത്സാ സൌകര്യങ്ങളും പരിചരണവുമാണ് ഇവിടെ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് നല്‍കുക.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് ഉംസലാലില്‍ ക്വാറന്‍റൈന്‍ സൌകര്യങ്ങളോട് കൂടിയ പ്രത്യേക ചികിത്സാ കേന്ദ്രം തുറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.
ആരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഇന്ന് കേന്ദ്രത്തിലെത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
കോവിഡിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യമേഖലയിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു