കോവിഡ് നിയന്ത്രണം:ഖത്തറില്‍ എക്സ്ചേഞ്ച് സെന്‍ററുകള്‍ താല്‍ക്കാലികമായി അടച്ചിടും
നാളെ മുതല്‍ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം
Update: 2020-03-25 19:09 GMT
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതല്‍ ഖത്തറില്‍ എക്സ്ചേഞ്ച് സെന്‍ററുകള്‍ പ്രവര്‍ത്തിക്കില്ല
മുഴുവന്‍ എക്സ്ചേഞ്ച് സെന്‍ററുകള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ലഭിച്ചു
അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് അടച്ചിടുക.
അതെ സമയം എല്ലാ എക്സ്ചേഞ്ചുകളോടും ഓണ്‍ലൈന്‍ വഴി പണമയക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.