‘ഖത്തറിന് വേണ്ടി’; വോളണ്ടിയര്‍മാര്‍ റെഡി
ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയായി
Update: 2020-03-26 14:41 GMT
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായാണ് 'ഖത്തറിന് വേണ്ടി' എന്ന തലക്കെട്ടില്‍ ആരോഗ്യമന്ത്രാലയം ക്യാംപയിന്‍ ആരംഭിച്ചത്.
ക്യാംപയിന്‍റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ള വോളണ്ടിയര്‍മാരെ ക്ഷണിക്കുകയും ചെയ്തു.
ആയിരക്കണക്കിന് പേരാണ് ഇതോടെ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്.
ഇവരില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് വേണ്ടി ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശീലന ശില്‍പ്പശാലയുടെ ആദ്യ ഘട്ടം പൂര‍്ത്തിയായി.
ഖത്തര്‍ ഫൌണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷനിലെ സ്റ്റുഡന്‍റസ് സെന്‍ററില്‍ വെച്ചാണ് ശില്‍പ്പശാല നടന്നത്.
കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രത്യേക പരിശീലനം എല്ലാവര്‍ക്കും നല്‍കി.
മതിയായ മുന്‍കരുതല്‍ നടപടികളെല്ലാം പാലിച്ചായിരുന്നു പരിശീലന ക്ലാസ് നടന്നത്